01:02am 20 June 2026
NEWS
കൊച്ചിയുടെ സമഗ്ര വികസനത്തിന് ഊർജം നൽകുന്ന ബജറ്റ് മുഹമ്മദ് ഷിയാസ് എം എൽ എ
19/06/2026  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയുടെ സമഗ്ര വികസനത്തിന് ഊർജം നൽകുന്ന ബജറ്റ് മുഹമ്മദ് ഷിയാസ് എം എൽ എ

കൊച്ചി: വ്യവസായ നഗരമായ കൊച്ചിയുടെ സമഗ്ര വികസനത്തിന് ഊർജം നൽകുന്ന ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് എം എൽ എ. വ്യവസായ നഗരമെന്ന നിലയിൽ കൊച്ചിക്ക് മികച്ച പരിഗണനയാണ് വി ഡി സതീശൻ അവതരിപ്പിച്ച പ്രഥമ ബജറ്റിൽ ലഭിച്ചത്. ചലച്ചിത്ര മേഖലയ്ക്ക് ഇതാദ്യമായി അംഗീകാരം ലഭിച്ച ബജറ്റാണിത്. കൊച്ചി തുറമുഖ വികസനത്തിനും  ടൂറിസം വികസനത്തിനും ബജറ്റ് പ്രഖ്യാപനങ്ങൾ സഹായകരമാകും. കൊച്ചി വിമാനത്താവള വികസനത്തിനും പൊതുഗതാഗത മേഖലയുടെ വികസനത്തിനും ബജറ്റ് വഴിതുറക്കും. ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്, ഗ്ലോബൽ ഗോൾഡ് ഹബ്ബ്, ഏവിയേഷൻ ഹബ്ബ് എന്നിവയെല്ലാം കൊച്ചിയുടെ വാണിജ്യ പ്രാധാന്യം വർധിപ്പിക്കും. പത്ത വർഷങ്ങൾക് ശേഷമാണ് കൊച്ചിക്ക് ബജറ്റിൽ പരിഗണന ലഭിക്കുന്നതെന്നും മുഹമ്മ്ദ് ഷിയാസ് ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ സമയബന്ധിതവും സുതാര്യവും പ്രൊഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഏജൻസികളായ കിൻഫ്ര , ഇൻകെൽ  എന്നിവയെ ശക്തിപ്പെടുത്തുമെൻ പ്രഖ്യാപനം ഐ ടി വ്യവസായ രംഗത്ത് ഉണർവേകുമെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img